2014, ജൂലൈ 29, ചൊവ്വാഴ്ച

കുമിഴിൽ തീർത്ത പൂജാമുറി



                                  കുമിഴിൽ തീർത്ത ഈ പൂജാമുറി
 പത്തടി ഉയരം ...... അഞ്ചടി വീതി .....
 പൂര്ണ്ണമായും കുമിഴിൽ തീർത്ത ഈ പൂജാമുറിയുടെ വലിപ്പം ...

ക്ഷേത്രങ്ങളുടെ മേല്ക്കൂരക്ക് സമാനമായി തന്നെയാണ് ഈ പൂജാമുറിയുടെയും രണ്ടു നിലകളിലായുള്ള മേല്ക്കൂര ....
 
രണ്ടു വശങ്ങളിലായി പിച്ചളയിൽ തീര്ത്ത ചെരാതുകളും ....തൂങ്ങി കിടക്കുന്ന ചങ്ങലവിളക്കുകളും ...
കൊത്തുപണികളോട് കൂടിയ ചതുര തൂണുകൾ ..
ക്ഷേത്ര മാതൃകയിലുള്ള കൊത്തുപണികളാൽ അലംകൃതമായ സൂത്രപട്ടികയോട് കൂടിയ ഇരട്ട വാതിലുകൾ ...
18 പിച്ചളമണികളിൽ നിന്നുതിരുന്ന നാദത്തോടെ ഈ വാതിലുകൾ തുറക്കുമ്പോൾ ......
രണ്ടടി ഉയരത്തിൽ താമരയിൽ നില്ക്കുന്ന ഗണപതി നമ്മെ ആശിർവദിക്കുന്നു...
ഇതിനു താഴെ തുറക്കാവുന്ന 3 ഷെൽഫുകൾ ...
പൂജാസമാഗ്രികളും,നെല്പ്പറയും, നിലവിളക്കുമെല്ലാം ഇതിനുള്ളിൽ മനോഹരമായി സൂക്ഷിക്കാവുന്നതാണ് ...
ഗണപതിവിഗ്രഹത്തെ ഇമിറ്റെഷൻ കല്ലുകളാൽ അലങ്കരിച്ചിരിക്കുന്നു....
തൃശൂർ ജില്ലയിലെ കൈനൂർ ക്ഷേത്രത്തിനടുത്തുള്ള ശ്രി രെഞ്ചിത്തിന്റെ വീട്ടിലാണ് മനോഹരമായ ഈ പൂജാമുറി സ്ഥാനം പിടിക്കുന്നത്‌ ...
കൊത്തുപണികൾക്ക് പേരുകേട്ട ചേർപ്പിൽ തന്നെയാണ് ഇത് നിര്മ്മിച്ചിരിക്കുന്നത് ..
പ്രശസ്ത്ത കൊത്തുപണിക്കാരനും ശില്പ്പിയുമായിരുന്ന കിഴക്കൂട്ട് മാണിക്കൻ ആശാരിയുടെ മകൻ മണികണ്ഠൻ കിഴക്കൂട്ടാണ് ഈ പൂജാമുറിയുടെ ഡിസൈനിങ്ങും കൊത്തുപണികളും നിർവഹിച്ചിരിക്കുന്നത് ...
കൂടെ ഭാര്യാസഹോദരൻ നെടുംബാളിലുള്ള ശ്രി അരവിന്ദൻ തെക്കിനിയെടത്തിന്റെ കാർപെന്റരിയും കൂടിയപ്പോഴാണ് ഈ പൂജാമുറി രൂപപെട്ടത്‌ ...
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഒരു മലയാളി ബ്രാഹ്മണ കുടുംബത്തിലേക്കും ഇവർ ഇതുപോലുള്ള മറ്റൊരു അമ്പലം പണികഴിച്ചു കൊടുത്തിട്ടുണ്ട് ..
കൂടാതെ നിരവധി വീടുകൾക്ക് ഇന്റീരിയർ ഡിസൈനിങ്ങും ഇവർ ചെയ്തുകൊടുക്കുന്നു ...
ലക്ഷ്മിശ്രി ഇന്റീരിയെർസ് &ഹെണ്ടിക്രാഫ്റ്സ് എന്ന പേരിൽ ചേർപ്പിൽ സ്ഥാപനം നടത്തുകയാണ് മണികണ്ഠൻ..
കൂടുതൽ വര്ക്കുകളും മറ്റും ഈയിടെ ഉദ്ഘാടനം ചെയ്ത ഇവരുടെ www.mknkizhakoot.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് ....